ജിദ്ദ- സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും നാളെ മുതൽ വ്യാഴാഴ്ച വരെ മഴക്കും വേഗമേറിയ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജിസാൻ മേഖലയിലെ സബ്‌യ, അബു ആരിഷ്, ബയ്ഷ്, ഫിഫ, അൽറൈത്ത്, അൽദാർ, അഹദ് അൽമസർഹ, ഫറസൻ, അൽത്വാൽ, സംതഹ്, ദമദ്, അൽഹാരിത്, ഹറൂബ് അൽഈദാബി എന്നിവടങ്ങളിലും അസീർ മേഖലയിലെ അബ, ഖമീസ് മുഷൈത്, ബിഷ, ഉബൈദ്, അഹദ് റുഫൈദ, അൽഹർജ, അൽനമസ് , ബെൽഖർൻ, അൽമജാരിദ, മഹായിൽ, ബാരിഖ്, തനോമ, അൽറബൂഅ, റിജാൽ അൽമ', ദഹ്‌റാൻ അൽജനൂബ്, താരിബ് എന്നിവടങ്ങളിലും അൽബഹ മേഖലയിലെ ബൽജുരാഷി, അൽമന്ദഖ്, അൽഖുറ , ഖിൽവ, അൽമഖ്‌വ, ബാനി ഹസ്സൻ, അൽഹുജ്‌റ, ഗാമിദ് അൽസനാദ്, മക്ക, തായിഫ്, അൽജമൂം, അൽകാമിൽ, അദം, അൽഅർദിയാത്ത്, മെയ്‌സാൻ, റിയാദ്, അൽഖർജ്, അൽമുസഹ്മിയ, അൽഹരീഖ് എന്നീ സ്ഥലങ്ങളിലും മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്ന് നാഷണൽ സെന്റർ മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റുവീശും. അൽബഹ പ്രദേശങ്ങളിൽ പേമാരിയ്ക്കും ആലിപ്പഴം വീഴുന്നതിനും കാരണമാകും.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ മക്ക മേഖലയിലും (ജിദ്ദ, ബഹ്‌റ, റാബിഗ്, ഖുലൈസ്, അൽലൈത്ത്, അൽഖുൻഫുദ), ഖസിം മേഖലയിലും (ബുറൈദ, ഉനൈസ, അൽറാസ്) ഇടത്തരം മുതൽ ശക്തമായ മഴ പെയ്യും. അൽബുഖൈരിയ, അൽഅസ്യ, റിയാദ് അൽഖുബാറ, ഉഖ്‌ലത്ത് അൽസുഖൂർ, അൽബദാഇ, അൽനബ്ഹാനിയ, ധാരിയ, അൽമുത്തന്നബ്, കിഴക്കൻ മേഖല, ഹഫർ അൽബാത്തിൻ, അൽഖഫ്ജി, അൽഒലയ്യ വില്ലേജ്, അൽനൈരിയ എന്നിവടങ്ങളിലും മഴ പെയ്യും. ബുധൻ, വ്യാഴം ദിവസങ്ങളിൽ, കിഴക്കൻ പ്രദേശങ്ങളായ ജുബൈൽ, ദമ്മാം, അബ്‌ഖൈഖ്, അൽഅഹ്‌സ, അൽഉദയ്ദ്, അൽഖോബർ എന്നിവടങ്ങളിലും റിയാദിലെ ഷഖ്‌റ, അൽദവാദ്മി, അഫീഫ്, താദിഗ്, അൽഘട്ട്, അൽസുൽഫി, അൽ മജ്മഅ, അൽഖുവയ്യ, മക്ക അൽമുക്കറമ, അൽഖുർമ, തുറാബ, റാനിയ, അൽമുവൈഹ് എന്നിവടങ്ങളിലും മഴ പെയ്യും.