ബെലഗാവി-പെണ്‍കുട്ടിയുടേയും സുഹൃത്തുക്കളുടേയും ഡീപ്‌ഫേക്ക് ഫോട്ടോകള്‍ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് 22 കാരന്‍ അറസ്റ്റിലായത്.
പ്രതി പെണ്‍കുട്ടിയുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ എ.ഐ ജനറേറ്റഡ് ഡീപ്‌ഫേക്ക് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മോര്‍ഫ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
നഗ്നഫോട്ടോകള്‍ കൃത്രിമമായി നിര്‍മിച്ചതിനുശേഷം തന്റെ നിര്‍ദ്ദേശം അംഗീകരിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി നിര്‍ദ്ദേശം നിരസിച്ചതോടെ പ്രതി അവളുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കി ചിത്രങ്ങള്‍ പങ്കുവെച്ചു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി ഇര പോലീസിനെ സമീപിക്കുകയും കേസെടുക്കുകയും ചെയ്തത്.
ഖാനാപൂരില്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായ സംഭവത്തില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യപ്പെട്ടവെന്ന് ബെലഗാവി റൂറല്‍ പോലീസ് സൂപ്രണ്ട് ഭീമശങ്കര്‍ ഗുലെദ് പറഞ്ഞു. പ്രണയം നിരാകരിച്ചതിനെ തുടര്‍ന്ന് പണം നല്‍കേണ്ടിവരുമെന്നും പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.