Sorry, you need to enable JavaScript to visit this website.

VIDEO ഫലസ്തീനി വനിതയുടെ പേരില്‍ വ്യാജ പ്രചാരണം, വസ്തുത ഇതാണ്

ന്യൂദല്‍ഹി-അമേരിക്കയിലടക്കം പല രാജ്യങ്ങളിലും ഇസ്രായില്‍ ക്രൂരക്കെതിരായ ജനവികാരം ശക്തമായിക്കൊണ്ടിരിക്കെ ഇസ്രായില്‍ എംബസികള്‍ വ്യാജ വാര്‍ത്തകളുടെ പ്രചാരണം ഊര്‍ജിതമാക്കി.
അമേരിക്കയിലെ ഇസ്രായില്‍ എംബസിയുടെ ഔദ്യോഗിക അക്കൗണ്ടില്‍നിന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യഥാര്‍ഥ വസ്തത പുറത്തുകൊണ്ടവന്നിരിക്കയാണ് മാധ്യമപ്രര്‍ത്തകനും വസ്തതാ പരിശോധകനുമായ മുഹമ്മദ് സുബൈര്‍.
തങ്ങള്‍ ഹമാസിന്റെ തടവുകാരണെന്ന് പറയുന്നതായി ഇസ്രായില്‍ എംബസി പ്രചരിപ്പിക്കുന്ന വീഡിയോയില്‍ ഫലസ്തീനി സ്ത്രീ യഥാര്‍ഥത്തില്‍ തന്റെ മകന്റെ മൃതദേഹത്തെ കുറിച്ചാണ് സംസാരിക്കുന്നത്.
തെറ്റായ ഇംഗ്ലീഷ് തര്‍ജമ നല്‍കിയാണ് ഫലസ്തീനികളുടെ ചെറുത്തുനില്‍പിന് നേതൃത്വം നല്‍കുന്ന ഹമാസിനെതിരായ ദുഷ്പ്രചാരണം. മകന്‍ ഇബ്രാഹിം അല്‍ ശാഫിയുടെ മൃതദേഹം റോഡിലാണെന്നും ഇസ്രായില്‍ പ്രതിരോധ സേന കാരണം മൃതദേഹം വീണ്ടെടുക്കാന്‍ കഴിയുന്നില്ലെന്നുമാണ് ഫലസ്തീനി വനിത കരഞ്ഞുകൊണ്ട് വ്യക്തമാക്കുന്നത്.

 

Latest News