മലപ്പുറത്ത് പെയിന്റ് കടക്കു തീപിടിച്ച് നാലുപേർക്ക് പരുക്ക്

മലപ്പുറം - മലപ്പുറം ജില്ലയിലെ വെന്നിയൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ച് നാലു പേർക്ക് പരുക്കേറ്റു. പെയിന്റ് വിൽപ്പന ശാലയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. തീ പിടിത്തമറിഞ്ഞ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്ക് ഇന്ന് അവധിയായിരുന്നുവെന്നും തീ ഭാഗികമായി അണച്ചതായും പോലീസ് പറഞ്ഞു.

Latest News