Sorry, you need to enable JavaScript to visit this website.

ഫെയ്‌സ്ബുക്ക് മണിക്കൂറുകളോളം പണിമുടക്കി, ആശങ്കയിലായി ഉപഭോക്താക്കള്‍

മുംബൈ - സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പണിമുടക്കിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ ആശങ്കയിലായി.  ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് കഴിഞ്ഞ കുറച്ച് മണിക്കൂറുകളില്‍  ഫെയ്‌സ് ബുക്ക് സേവനം ലഭ്യമായിരുന്നില്ല.  നിരവധി പേരാണ് facebookdown എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ ഇത് സംബന്ധിച്ച പോസ്റ്റിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഫേസ്ബുക്കില്‍ 'ഇന്‍സഫിഷ്യന്റ് പെര്‍മിഷന്‍' എന്ന കമാന്‍ഡ് പോപ്പ് അപ്പ് ചെയ്യുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതില്‍ തടസമില്ലായിരുന്നു. എന്നാല്‍ പിന്നീട് ഫീഡ് തന്നെ ലഭ്യമാകാത്ത സ്ഥിതിയിലെത്തി. വിവിധ പേജുകളും കാണാന്‍ സാധിച്ചിരുന്നില്ല. This page ins't available at the mometn എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്.
ഫേസ്ബുക്കിന് തകരാര്‍ സംഭവിച്ചതായി ഡൈണ്‍ ഡിട്ടെക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.

 

Latest News