തിരുവനന്തപുരത്ത് പടക്ക കട കത്തി നശിച്ചു, മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം - തിരുവനന്തപുരം താമലത്ത് പടക്ക കടയ്ക്ക് തീപിടിച്ച് കട പൂര്‍ണ്ണമായും കത്തി നശിച്ചു. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. താമലത്ത് ചന്ദ്രിക സ്റ്റോര്‍സ് എന്ന പടക്ക കടക്കാണ് തീ പിടിച്ചത്. രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. രണ്ടു ജീവക്കാര്‍ക്കും, പടക്കം വാങ്ങാന്‍ എത്തിയ ഒരാള്‍ക്കുമാണ് പൊള്ളലേറ്റത്. പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന് കാരണം എന്നാണ് സൂചന.

 

Latest News