ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലില്‍ സിഖ് യുവാവും മകനും കൊല്ലപ്പെട്ടു

ഒട്ടാവ- കാനഡയില്‍ ഗൂണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ സിഖ് യുവാവും 11കാരന്‍ മകനും കൊല്ലപ്പെട്ടു. ഹര്‍പ്രീത് ഉപ്പല്‍ (41) ആണ് മകനോടൊപ്പം കൊല്ലപ്പെട്ടത്. 

ഗ്യാസ് സ്റ്റേഷന് പുറത്ത് കാറിനുള്ളിലിരിക്കെ ഇരുവരും വെടിയേറ്റു മരിക്കുകയായിരുന്നു. മകന്റെ സുഹൃത്തായ കുട്ടിയും ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നുവെങ്കിലും രക്ഷപ്പെട്ടു. പടിഞ്ഞാറന്‍ കാനഡയിലെ ആല്‍ബര്‍ട്ടയുടെ തലസ്ഥാനമായ എഡ്മണ്ടനിലാണു സംഭവം നടന്നത്. 

ഉപ്പലിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ബ്രിട്ടിഷ് കൊളംബിയയില്‍ ഗൂണ്ടാ സംഘങ്ങള്‍ തമ്മില്‍ പതിവാണ് ഏറ്റുമുട്ടല്‍ നടക്കാറുണ്ട്.

Latest News