ദല്‍ഹിയില്‍ നേരിയ ഭൂകമ്പം

ന്യൂദല്‍ഹി- റിക്ടര്‍ സ്‌കെയിലില്‍ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദല്‍ഹിയില്‍ അനുഭവപ്പെട്ടു. വൈകിട്ട് 3.36നുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സീസ്മിക് സോണിംഗ് മാപ്പ് അനുസരിച്ച് ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് ദല്‍ഹിയും പരിസര പ്രദേശങ്ങളും. ദിവസങ്ങള്‍ക്ക് മുമ്പാണ് നേപ്പാളിലുണ്ടായ ഭൂകമ്പം ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പ്രകമ്പനമുണ്ടാക്കിയത്.

Latest News