Sorry, you need to enable JavaScript to visit this website.

കാസർക്കോട്ട് ഗുണ്ടാസംഘം ബേക്കറി അടിച്ചു തകർത്തു ഉടമകളെ ആക്രമിച്ചു

കാസർകോട്-ബേക്കറിയിൽ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം  ആക്രമണം നടത്തി. തടയാൻ ശ്രമിച്ച ബേക്കറി ഉടമകൾക്ക് നേരെയും ആക്രമണം ഉണ്ടായി. പരിക്കേറ്റ ഉടമകളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് അണങ്കൂർ ദേശീയപാതയുടെ സമീപമുള്ള കൊച്ചിൻ ബേക്കറിയിൽ  ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ്  സംഘം ആക്രമണം അഴിച്ചുവിട്ടത്. കൊച്ചിൻ ബേക്കറി ഉടമകളായ 
ഹസ്സൈനാർ (54), ഹാരിസ് (45) എന്നിവരെ അടിച്ചു പരിക്കേൽപ്പിച്ചു. ഉടമയെ അന്വേഷിച്ച് കടയിലെത്തിയ സംഘം ബേക്കറി പൂർണ്ണമായും അടിച്ചുതകർത്ത ശേഷം  ഉടമകൾക്ക് നേരെ തിരിയുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് ഇരുവർക്കും സാരമായി പരിക്കേറ്റത്. വൈകുന്നേരം കടയിൽ സാധനം വാങ്ങിക്കാൻ എത്തിയ ഏതാനും പെൺകുട്ടികൾ ഒരേ വേഷം ധരിച്ചത് കണ്ട് മത്സര പരിപാടികളിൽ പങ്കെടുത്ത് വരുന്നതാണോ എന്ന് കടയിൽ ഉണ്ടായിരുന്നവർ ചോദിച്ചിരുന്നു. പെൺകുട്ടികൾ സാധനം വാങ്ങി പോവുകയും ചെയ്തു. ഈ പെൺകുട്ടികളുടെ പേര് പറഞ്ഞാണ്  ഒരു സംഘം ഗുണ്ടകൾ ബേക്കറിയിൽ കയറി അതിക്രമം കാണിച്ചത്. കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിനെ നേരിൽ കണ്ട് വ്യാപാരികൾ പരാതി നൽകിയിട്ടുണ്ട്.
 

Latest News