ദുൽഹജ് മാസപ്പിറവി  അറിയിക്കണം

റിയാദ് - ദുൽഹജ് മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കാണുന്നവർ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ദുൽഖഅ്ദ 29 ന് ശനിയാഴ്ച വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദേശം. നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവർ തൊട്ടടുത്ത കോടതികളെ വിവരമറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
 

Latest News