Sorry, you need to enable JavaScript to visit this website.

'വരാമെന്ന് പറഞ്ഞപ്പോൾ വിളിച്ചു, വരാത്തതിൽ പരിഭവമില്ല'; ഫലസ്തീൻ റാലിയിൽ മുസ്‌ലിം ലീഗിനെ കുറിച്ച് മുഖ്യമന്ത്രി

Read More

കോഴിക്കോട് - സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിച്ചതിനെ പരോക്ഷമായി പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'ഒരു കൂട്ടർ ഞങ്ങളെ വിളിച്ചാൽ വരാമെന്ന് പറഞ്ഞപ്പോൾ ക്ഷണിച്ചു. എന്തു സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. വരാത്തതിൽ പരിഭവമില്ലെന്നും' ലീഗിന്റെ പേര് പറയാതെ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
 രാഷ്ട്രീയ വേർതിരിവില്ലാതെ, മനുഷ്യത്വമുള്ള എല്ലാവരും ഒരുമിക്കുന്ന റാലിയാണിത്. ഇസ്രായിൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണ്. എന്നും ഫലസ്തീന് ഒപ്പമാണ് സി.പി.എം. ഇതിൽ നിലപാട് സ്വീകരിക്കാൻ പറ്റാത്ത ചിലരുണ്ട്. ആരുടെയും പേരെടുത്തു പറയുന്നില്ല. എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം. നീതിയും അനീതിയും ഏറ്റുമുട്ടുമ്പോൾ സത്യവും അസത്യവും തമ്മിൽ പോരാടുമ്പോൾ ഇടതുപക്ഷത്തിന് നിഷ്പക്ഷതയില്ലെന്നും ഫലസ്തീനൊപ്പമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.  
 ഫലസ്തീനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ മുന്നിൽ ഇടതുപക്ഷമാണ്. ബഹുജന സ്വാധീനമുള്ള മറ്റ് കക്ഷികൾ പ്രക്ഷോഭം സംഘടിപ്പിക്കാത്തതെന്തൊണ്? ആർക്കൊപ്പമെന്ന് ചിലർക്ക് ഇപ്പോഴും തീരുമാനമെടുക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News