ഗാസ- ഹമാസ് പ്രസ്ഥാനത്തെ നേരിടാൻ ഗാസയിലെ എല്ലാ ആശുപത്രികളും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇസ്രായില്‍ സൈന്യം. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫ മെഡിക്കൽ കോംപ്ലക്‌സിന്റെ മുറ്റത്ത് ഇപ്പോഴും കഴിയുന്ന ആയിരക്കണക്കിന് ആളുകളെ ചൂണ്ടിക്കാണിച്ചാണ് ഇസ്രായില്‍ സൈനിക വക്താവ് ഇക്കാര്യം അറിയിച്ചത്. ഈ ആശുപത്രിക്കകത്തും പുറത്തുമായി നിരവധി പേർ കഴിയുന്നുണ്ട്. അവരെ ഒഴിപ്പിച്ചാൽ മാത്രമേ ഹമാസിനെ നേരിടാൻ കഴിയുകയുള്ളൂ. അതേ സമയം ഇന്ധനം തീർന്നത് കാരണം ഗാസയിലെ അൽ ശിഫാ ആശുപത്രിയുടെ പ്രവര്ത്തനം നിലച്ചു. ഇതേ തുടർന്ന് ഒരു പിഞ്ചു കുഞ്ഞ് മരിച്ചു. ആശുപത്രി നിൽക്കുന്ന സ്ഥലത്ത് ഹമാസ് പോരാളികളും ഇസ്രായില്‍ സൈന്യവും ഏറ്റുമുട്ടൽ തുടരുകയാണ്.