ആശ്രിതരുടെ റീ എൻട്രി ഫൈനൽ എക്‌സിറ്റിന് തടസമല്ല

റിയാദ് - വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകുന്നതോടെ റീ-എൻട്രി വിസയിൽ സ്വദേശങ്ങളിലേക്ക് പോയ അവരുടെ ആശ്രിതരുടെ വിസകൾ ഓട്ടോമാറ്റിക് ആയി ഫൈനൽ എക്‌സിറ്റ് ആയി മാറുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആശ്രിതർ റീ-എൻട്രി വിസയിൽ സ്വദേശങ്ങളിൽ കഴിയുന്ന സന്ദർഭങ്ങളിലും അവരുടെ രക്ഷകർത്താക്കളായ വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകുന്നതിന് സാധിക്കും. ഇതോടെ ആശ്രിതരുടെ വിസകൾ ഓട്ടോമാറ്റിക് ആയി ഫൈനൽ എക്‌സിറ്റ് ആയി മാറുമെന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
 

Latest News