മനീഷ് സിസോദിയ രോഗിയായ  ഭാര്യയെ കാണാന്‍ വീട്ടിലെത്തി 

ന്യൂദല്‍ഹി-നീണ്ട ജയില്‍ വാസത്തിന് ശേഷം  ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ തിഹാര്‍ ജയിലില്‍ നിന്ന് വീട്ടിലെത്തി. രോഗിയായ ഭാര്യയെ കാണാനാണ് സിസോദിയ എത്തിയത്. കനത്ത സുരക്ഷാവലയത്തിലാണ്  മനീഷ് സിസോദിയ വീട്ടില്‍ എത്തിയത്. ദല്‍ഹി പോലീസിന്റെ ഒരു വലിയ സംഘമാണ് മനീഷ് സിസോദിയയ്‌ക്കൊപ്പമുണ്ട്. ദല്‍ഹി വിദ്യാഭ്യാസ മന്ത്രിയായ അതിഷിക്ക് ഔദ്യോഗികമായി അനുവദിച്ചിരിക്കുന്ന വീട്ടില്‍ വെച്ചാണ് സിസോദിയ ഭാര്യയെ കാണുന്നത്. അന്നത്തെ മന്ത്രിമനീഷ് സിസോദിയയുടെ പേരിലാണ് ഈ വീട് നേരത്തെ അനുവദിച്ചിരുന്നത്.
കോടതി വളരെ പരിമിതമായ സമയം മാത്രമാണ് അനുവദിച്ചിരിയ്ക്കുന്നത്. അസുഖബാധിതയായ ഭാര്യയെ വീട്ടിലെത്തി സന്ദര്‍ശിക്കാന്‍  രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ അതായത് 6 മണിക്കൂര്‍ വരെയാണ് സമയം നല്‍കിയിരിയ്ക്കുന്നത്. ദല്‍ഹി റോസ് അവന്യൂ കോടതിയാണ് അനുവാദം നല്‍കിയിരിയ്ക്കുന്നത്.   അസുഖബാധിതയായ ഭാര്യയെ കാണാന്‍ സിസോദിയ റൂസ് അവന്യൂ കോടതിയില്‍ 5 ദിവസത്തെ സമയം  തേടിയിരുന്നുവെങ്കിലും കോടതി ആവശ്യം നിരസിയ്ക്കുകയായിരുന്നു.  

Latest News