Sorry, you need to enable JavaScript to visit this website.

പീഡനത്തിനിരയായ വിദ്യാര്‍ഥിനിയോട് വന്‍തുക  ഫീസടക്കാന്‍ സമ്മര്‍ദവുമായി സര്‍വകലാശാലയും 

ലണ്ടന്‍-ബലാത്സംഗത്തിനിരയായ ഒരു വിദ്യാര്‍ത്ഥിനിക്ക് തന്റെ സര്‍വ്വകലാശാലയില്‍ നിന്ന് പിന്തുണയൊന്നും ലഭിച്ചില്ലെന്നും പകരം സമയം ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ പീഡിപ്പിച്ചെന്നും വെളിപ്പെടുത്തല്‍. 2021 മാര്‍ച്ചില്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ 23 കാരി കാര്‍ഡിഫ് സര്‍വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. 9,000 പൗണ്ടിനായി ഫിനാന്‍സ് ടീമിന്റെ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നതായി അവള്‍ വിവരിച്ചു.
ലൈംഗികാതിക്രമം ബാധിച്ച വിദ്യാര്‍ത്ഥികളുമായി ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്ന് വൈസ് ചാന്‍സലര്‍ വെര്‍ന്‍ഡി ലാര്‍ണര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി തന്റെ അവസ്ഥയില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വിശ്വസിക്കുന്നതായി വിദ്യാര്‍ത്ഥിനി വിവരിച്ചു.
പണം നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കോഴ്സില്‍ നിന്ന് പുറത്താക്കും' എന്നെഴുതിയ കത്തുകള്‍ ലഭിച്ചു എന്നും ഇത് ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു, യൂണിവേഴ്സിറ്റിയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പിന്തുണ ലഭിക്കുന്നതിനുപകരം, ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് എനിക്ക് കൂടുതല്‍ കൂടുതല്‍ ഉപദ്രവം ലഭിക്കുകയായിരുന്നു എന്ന് പറയുന്നു. ഒരിക്കലും ക്ഷമാപണമോ പിന്തുണയോ ലഭിച്ചില്ല എന്നും അവള്‍ പറഞ്ഞു.

Latest News