Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി വോട്ടിന് അംഗീകാരം; പ്രോക്‌സി വോട്ട് ചെയ്യാം

ന്യൂദൽഹി- പ്രവാസികൾക്ക് പ്രോക്‌സി വോട്ടിനുള്ള (മുക്ത്യാർ വോട്ട്) ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. പ്രോക്‌സി വോട്ടിംഗിനുള്ള നിർദേശത്തിന് കഴിഞ്ഞ വർഷം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതാണ്. ഇതിനായി 2017ലെ ജനപാതിനിധ്യ നിയമ ഭേദഗതിക്കുള്ള ബില്ലിനാണ് ഇപ്പോൾ ലോക്‌സഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. എന്നാൽ, ബില്ലിനെ എതിർത്തു സംസാരിച്ച അംഗങ്ങളിൽ പലരും പ്രോക്‌സി വോട്ട് പ്രവാസിയുടെ രാഷ്ട്രീയ താത്പര്യത്തിന് വിരുദ്ധമായി ചെയ്യാനിടയുണ്ടെന്നാണു ചൂണ്ടിക്കാട്ടിയത്. പ്രവാസികൾക്ക് വോട്ട് ചെയ്യുന്നതിനായി ബയോമെട്രിക് തിരിച്ചറിയൽ സംവിധാനത്തോടെ ഓൺലൈൻ മാർഗം മതിയാകും എന്നും ചിലർ ചൂണ്ടിക്കാട്ടി.
    പ്രവാസികൾക്ക് വോട്ടർ പട്ടികയിലുള്ള മണ്ഡലത്തിൽ നേരിട്ട് വോട്ട് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ചു വോട്ട് ചെയ്യാനുള്ള അവസരമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. പ്രോക്‌സി വോട്ട് ചെയ്യാൻ ചുമതലപ്പെടുത്തുന്നയാളും (മുക്ത്യാർ) അതേ മണ്ഡലത്തിൽ തന്നെയുള്ള ആളായിരിക്കണം. പകരം വ്യക്തിയെ ചുമതലപ്പെടുത്തിക്കൊണ്ട് ആറും മാസം മുൻപ് റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ നൽകണം. ഇങ്ങനെ ഒരു പ്രാവശ്യം ചുമതലപ്പെടുത്തുന്ന പകരം വ്യക്തിക്കും തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലും പ്രവാസിക്കു വേണ്ടി വോട്ട് ചെയ്യാം. 
    പ്രോക്‌സി വോട്ടിനെ ചൊല്ലിയുള്ള എംപിമാരുടെ ആശങ്കകൾക്കെല്ലാം തന്നെ നിയമപരമായ പരിഹാരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര നിയമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇ വോട്ടിംഗ് സംവിധാനം പൂർണമായും സുരക്ഷിതവും സുതാര്യവുമാകില്ല. അതിനായി കൂടുതൽ സാങ്കേതിക കൂട്ടിച്ചേർക്കലുകൾ ആവശ്യമാണ്. കുടിയേറ്റ തൊഴിലാളികൾക്ക് പോസ്റ്റൽ ബാലറ്റ് സംവിധാനം അപ്രാപ്യമായ സാഹചര്യം കണക്കിലെടുത്താണ് നിയമഭേദഗതിക്കു രൂപം നൽകിയതെന്നും മന്ത്രി പറഞ്ഞു.
    പ്രവാസികളേറെയും കേരളം, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പുതിയ നിയമ ഭേദഗതി ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. 1.6 കോടിയോളം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. സർക്കാർ തീരുമാനം വോട്ടർപട്ടികയിൽ പേരുള്ള 60 ലക്ഷം പ്രവാസികൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
 

Latest News