കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത 

കൊച്ചി- ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ / കിഴക്കന്‍ കാറ്റ് തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്നതിന്റെ ഫലമായി അടുത്ത 24 മണിക്കൂര്‍ കൂടി കേരളത്തില്‍ വ്യാപകമായി മിതമായ / ഇടത്തരം മഴ തുടരാന്‍ സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നവംബര്‍ 15 ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അഭ്യര്‍ഥിച്ചു. 

Latest News