Sorry, you need to enable JavaScript to visit this website.

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി - ആലുവ ബൈപ്പാസ് ഫ്ളൈ ഓവറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാതത്രിയാണ് സംഭവം. തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവര്‍ സഞ്ചരിച്ച ഗ്ലോബല്‍ ഫിയസ്റ്റ കാറാണ് കത്തിയത്. പുക ഉയര്‍ന്ന് കത്താന്‍ തുടങ്ങിയതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പെട്ടെന്ന് ഡോര്‍ തുറന്ന് പറത്തിറങ്ങികയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ ആളിപടര്‍ന്നതോടെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. വാഹനം പൂര്‍ണമായി കത്തി നശിച്ചു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി.

 

Latest News