എട്ട് നൂറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച മുസ്‌ലിം ചക്രവര്‍ത്തിമാരുടെ കാലത്ത് ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും നല്‍കിയ പേരുകള്‍ മാറ്റി വരികയാണ്. മുഗള്‍സരായി റെയില്‍വേ ജംഗ്ഷന്‍ ഇപ്പോഴില്ല. ഇത്തരം പേരുകള്‍ മാറ്റാന്‍ രാജസ്ഥാനിലെ ബിജെപി ഭരണകൂടം തീരുമാനിച്ചു. പ്രാദേശികമായി ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മുസ്ലിം പേരുള്ള ഗ്രാമങ്ങള്‍ക്ക് ഹിന്ദു പേരുകളിടുന്നത്. ഇവിടെ മൂന്ന് ഗ്രാമങ്ങളുടെ പേര് അടുത്തിടെ മാറ്റി. ഏറ്റവും ഒടുവില്‍ മാറ്റിയത് ഈ മാസം ഒന്നിനാണ്. സര്‍ക്കാര്‍ പേര് മാറ്റി വിജ്ഞാപനം ഇറക്കുകയും ചെയ്തു. മുസ്ലിം പേരുള്ള ഗ്രാമങ്ങള്‍ പുനര്‍നാമകരണം ചെയ്യാന്‍ രാജസ്ഥാനിലെ വസുന്ദര രാജെ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. തുടര്‍ന്നാണ് പേരുകള്‍ മാറ്റി പുതിയ ഉത്തരവുകള്‍ ഇറക്കിയിരിക്കുന്നത്. മുസ്ലിം പേരുള്ള ഗ്രാമങ്ങളില്‍ കഴിയുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പേര് മാറ്റുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. ബാര്‍മര്‍ ജില്ലയിലെ മിയോന്‍ കാ ബാര ഗ്രാമത്തിന്റെ പേര് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിലാണ്. മിയോന്‍ കാ ബാര ഗ്രാമത്തില്‍ 2000 ത്തോളം പേര്‍ താമസിക്കുന്നുണ്ട്. ഭൂരിഭാഗവും ഹിന്ദുക്കളാണ്. നാല് മുസ്ലിം കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. ഗ്രാമത്തിന്റെ മുസ്ലിം പേര് കാരണം ഇവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹം നടക്കുന്നില്ലെന്നാണ് പരാതി. പുതിയ പേര് മഹേഷ് നഗര്‍. ജനഹിതം മാനിച്ചാണ് ഗ്രാമത്തിന്റെ പേര് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ പേരിലാണ് അറിയപ്പെടുന്നത്. ജുന്‍ജുനു ജില്ലയിലെ ഇസ്മാഈല്‍പുര്‍ ഗ്രാമത്തിന്റെ പേരും സമാനമായ രീതിയില്‍ മാറ്റിയിട്ടുണ്ട്. ഇസ്മാഈല്‍പൂരിന്റെ പുതിയ പേര് പിച്ചന്‍വ ഖുര്‍ദ് എന്നാണ്. ജലോര്‍ ജില്ലയിലെ നര്‍പാര ഗ്രാമത്തിന്റെ പേരും മാറ്റി. നര്‍പുര എന്നാണ് ഇനി അറിയപ്പെടുക. അടുത്തു വരുന്ന നിയമസഭാ പ്രചാരണത്തില്‍ ഗ്രാമങ്ങളുടെ പേര് മാറ്റല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.






