ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലെ പിഴവ്,  പരീക്ഷാ കണ്‍ട്രോളര്‍ക്ക് താക്കീത് 

കൊച്ചി- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ പിഴവു കണ്ടെത്തിയിട്ടും തിരുത്താന്‍ നടപടിയെടുക്കാതിരുന്ന എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കണ്‍ട്രോളര്‍ക്കു കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എഴുതാത്ത പരീക്ഷ ജയിച്ചതായി ആര്‍ഷോയ്ക്കു മാര്‍ക്ക് ലിസ്റ്റ് ലഭിച്ചത് എന്‍ഐസി സോഫ്റ്റ് വെയറിലെ പിഴവു മൂലമാണെന്നും സംഭവത്തിനു പിന്നില്‍ ദുരൂഹതയോ ക്രമവിരുദ്ധമായ ഇടപെടലുകളോ ഇല്ലെന്നും പരീക്ഷാ കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു വെബ്സൈറ്റിലെ തെറ്റായ വിവരം തിരുത്താനുള്ള നടപടികള്‍ പരീക്ഷാ കണ്‍ട്രോളറില്‍ നിന്നുണ്ടായില്ലെന്നാണു കത്തിലെ വിലയിരുത്തല്‍. ആര്‍ഷോ എഴുതാത്ത പരീക്ഷയ്ക്ക് മാര്‍ക്ക് ലിസ്റ്റ് ലഭിച്ച വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

Latest News