ചങ്ങനാശ്ശേരി-തടികയറ്റി വന്ന ലോറിയും കാറും എംസി റോഡില്‍ തുരുത്തിയില്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന കൊല്ലം കൊട്ടാരക്കര ഇടയ്ക്കിടം രാജേഷ് ഭവനില്‍ (ചീക്കോലില്‍) നീതു (33) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് രഞ്ജിത് (34), മകള്‍ ജാനകി (4) എന്നിവര്‍ക്കു പരുക്കേറ്റു. പുലര്‍ച്ചെ ഒന്നരയ്ക്കാണ് അപകടം. രഞ്ജിത്തും ജാനകിയും ചെത്തിപ്പുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.