ചികുന്‍ ഗുനിയ വാക്‌സിന് യു. എസ് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം

വാഷിങ്ടണ്‍- യൂറോപ്പിലെ വല്‍നേവ കമ്പനി വികസിപ്പിച്ച ഇക്‌സ്ചിക് എന്ന ചികുന്‍ ഗുനിയയ്ക്കുള്ള ലോകത്തെ ആദ്യ പ്രതിരോധ മരുന്നിന് യു. എസ് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. വാക്‌സിന്‍ ഉപയോഗിക്കാന്‍ 18 വയസിനു മുകളിലുള്ളവര്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. 

നോര്‍ത്ത് അമെരിക്കയിലെ 3500 ഓളം ആളുകളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലുകള്‍ക്കു ശേഷമാണ് വാക്‌സിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. ഒറ്റ ഡോസായാണ് വാക്‌സിന്‍ നല്‍കുന്നത്. 

ചികുന്‍ ഗുനിയ വൈറസ് ക്രമാതീതമായി വ്യാപിക്കുന്ന രാജ്യങ്ങളില്‍ ഇക്സ്ചിക് വാക്സിന്‍ കാലതാമസമില്ലാതെ ലഭ്യമാക്കും. ഒന്നരപ്പതിറ്റാണ്ടിനിടെ ലോകമെമ്പാടും അഞ്ച് ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് ചികുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്തത്.

Latest News