പാക് നടിയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു

ഇസ്ലാമാബാദ്- പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂങ്ക്വ പ്രവിശ്യയിലെ നൗശേര കലാനില്‍ നടിയും ഗായികയുമായ രേഷ്മയെ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തി. ഭര്‍ത്താവില്‍ നിന്ന് അകന്ന് സഹോദരനൊപ്പം കഴിയുകയായിരുന്ന രേഷ്മയെ കഴിഞ്ഞ ദിവസം വീട്ടില്‍ അതിക്രമിച്ചെത്തിയാണ് ഭര്‍ത്താവ് ആക്രമിച്ചത്. കുടുംബപരമായ തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു. രേഷ്മയ്ക്കു നേരെ തുരുതുരെ വെടിയുതിര്‍ത്ത ശേഷം പ്രതിയായ ഭര്‍ത്താവ് മുങ്ങിയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതിയുടെ നാലാം ഭാര്യയാണ് രേഷ്്മ. പഷ്തു ഭാഷയിലെ നിരവധി ഗാനങ്ങള്‍ പാടിയ ഇവര്‍ ഏറെ പ്രശസ്തയാണ്. സാംസ്‌കാരിക കലാ രംഗത്തു പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കെതിരെ പാക്കിസ്ഥാനില്‍ ഈ വര്‍ഷം നടന്ന 15-ാമത് ആക്രമണമാണിത്.
 

Latest News