Sorry, you need to enable JavaScript to visit this website.

ട്രാന്‍സ് വിഭാഗക്കാരെ മാമ്മോദീസ നല്‍കാന്‍ അനുവദിക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ്

വത്തിക്കാന്‍- ട്രാന്‍സ് വിഭാഗക്കാരായവരെ മാമ്മോദീസ ചടങ്ങുകളില്‍ തലതൊട്ടപ്പനും തലതൊട്ടമ്മയുമാകുന്നതിനും വിവാഹത്തിന് സാക്ഷികളാകുന്നതിനും അനുവദിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
ട്രാന്‍സ് വ്യക്തി അവര്‍ ഹോര്‍മോണ്‍ തെറാപ്പി നടത്തുന്നവരോ, ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ ആകട്ടെ അവര്‍ക്ക് മാമ്മോദീസ നല്‍കുന്നതിന് തടസമില്ലെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി. ഇത്തരത്തിലുള്ള മാമ്മോദീസ നല്‍കുന്നതിന് നേരത്തെ അനുമതി ഉണ്ടായിരുന്നില്ല. വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ചതോ ദത്തെടുത്തതോ ആയ സ്വവര്‍ഗ ദമ്പതികളുടെ കുട്ടികള്‍ക്ക് മാമോദിസ നല്‍കുന്നതിനും തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്വവര്‍ഗ വിഭാഗം ഇപ്പോഴും പാപമാണെന്നും അത്തരം പാപങ്ങളില്‍ പശ്ചാത്താപത്തോടെയാണ് മാമോദീസ സ്വീകരിക്കേണ്ടതെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് ബ്രസീലിലെ ബിഷപ്പ് ജോസ് നെഗ്രി എഴുതിയ കത്തിനാണ് മാര്‍പ്പാപ്പയുടെ മറുപടി. കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ചുവടുവെപ്പായിട്ടാണ് മാര്‍പ്പാപ്പയുടെ നിര്‍ദേശത്തെ ആഗോളതലത്തില്‍ വിലയിരുത്തപ്പെടുന്നത്.

 

Latest News