Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉമ്മന്‍ ചാണ്ടിയുടെ പി.എ മകനൊപ്പമില്ല, സ്വയം ഒഴിവായതെന്ന് കീര്‍ത്തിനാഥ്

തിരുവനന്തപുരം- ഉമ്മന്‍ ചാണ്ടിയുടെ പി.എ ആയിരുന്ന പി.എ കീര്‍ത്തി നാഥ് ചാണ്ടി ഉമ്മന്റെ പിഎ ആകാനില്ല. താന്‍ സ്വയം ഒഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുടെ പിഎ ആയിരുന്നു. 2018 മേയ് 31 നാണ് ഉമ്മന്‍ ചാണ്ടിയുടെ പിഎയായി ഇദ്ദേഹം നിയമിതനായത്. സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥനാണ്.

ഉമ്മന്‍ ചാണ്ടിയെ പോലുള്ള വലിയ മനുഷ്യന്റെ കൂടെ ജോലി ചെയ്തു. അതുകൊണ്ട് ഇനിയൊരാളുടെ ഒപ്പം ജോലി ചെയ്യാനില്ല. അതിനാല്‍ താന്‍ സ്വയം ഒഴിഞ്ഞതാണെന്നും കീര്‍ത്തിനാഥ് പറഞ്ഞു. ചാണ്ടി ഉമ്മന്‍ തന്നെ വേണ്ടെന്നുവച്ചോ എന്ന കാര്യം അറിയില്ല. തന്നെ ആരും ഒഴിവാക്കിയിട്ടില്ല. അതിനെപ്പറ്റി തനിക്ക് അറിയില്ലെന്ന് കീര്‍ത്തിനാഥ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവരങ്ങള്‍ പുറത്താക്കിയതിന്റെ പേരിലാണ് ഇദ്ദേഹത്തെ ഒഴിവാക്കിയതെന്ന് ചില കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ട്. ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ പി.എയായി നിയമസഭ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ ശ്രീകുമാറിനെയാണ് നിയമിച്ചിരിക്കുന്നത്.

 

Latest News