Sorry, you need to enable JavaScript to visit this website.

ഇ പോസ് സംവിധാനം പണിമുടക്കി, കേരളത്തില്‍ റേഷന്‍ വിതരണം മുടങ്ങി

തിരുവനന്തപുരം- ഇ പോസ് സംവിധാനം പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി. നെറ്റ്‌വര്‍ക്ക് തകരാറ് മൂലമാണ് ഇന്ന് മെഷീന്‍ പ്രവര്‍ത്തിക്കാത്തത്.

രാവിലെ മുതല്‍ റേഷന്‍ നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. രാവിലെ പത്ത് മണിയോടെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങിയതായും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. ഇന്നലെയും സമാനമായ പ്രശ്‌നങ്ങള്‍ റേഷന്‍ കടകളില്‍ അനുഭവപ്പെട്ടതായി വ്യാപാരികള്‍ പറയുന്നു.

കേരളത്തില്‍ ഇതാദ്യമായല്ല ഇ പോസ് മെഷിനുകളുടെ തകരാര്‍ മൂലം റേഷന്‍ വിതരണം മുടങ്ങുന്നത്. ഇ പോസ് മെഷീന്റെ ക്ലൗഡ് മാറ്റിയിട്ടും മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടും ഇപ്പോഴും അവസ്ഥ പഴയത് തന്നെ. കഴിഞ്ഞ കുറെ നാളുകളായി തുടരുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇതുവരെ ഭക്ഷ്യവകുപ്പിനായിട്ടില്ല. അതേസമയം, സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Latest News