വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം നാളെ കണ്ണൂരിൽ തുടങ്ങും

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കൾ പത്രസമ്മേളനത്തിൽ

കണ്ണൂർ- വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് രണ്ടാം സംസ്ഥാന സമ്മേളനം നവംബർ 11,12 ന് കണ്ണൂരിൽ നടക്കും. പൊതുസമ്മേളനം  വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഷീമ മൊഹ്‌സിൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ്് വി.എ.ഫായിസ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ത്രീകളുടെ സാമൂഹ്യ നീതി ഉറപ്പ് വരുത്തുക എന്ന ഉദ്ദേശ്യത്തിൽ 2019 ൽ രൂപീകൃതമായ വനിത സംഘടനയാണ് വിമൻ ജസ്റ്റിസ്.  കേരള സംസ്ഥാന രൂപീകരണത്തിന്റെ 67 ആണ്ടുകൾ പിന്നിട്ടിട്ടും  ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടെ അവസ്ഥ കേരളത്തിൽ പരിതാപകരമാണെന്നും വിദ്യാഭ്യാസപരമായും തൊഴിൽ രംഗത്തും വളരെ മുന്നേറിയിട്ടുണ്ടെങ്കിലും മൗലികമായ നീതി, സാമൂഹികത, സുരക്ഷിതത്വം, പ്രതിനിധാനം, അധികാരം എന്നിവയിലൊന്നും ആശാവഹമായ മുന്നേറ്റം ഇന്നും സാധ്യമായിട്ടില്ല എന്നും വളരെ പ്രാഥമികമായി ഉണ്ടാവേണ്ടുന്ന സുരക്ഷിതത്വം അനുദിനം കുറഞ്ഞ് വരികയാണെന്നും അവർ പറഞ്ഞു.

പാലത്തായി, വാളയാർ, അനുപമ സമരം, ഹർഷിന സമരം, ഐസിയു പീഡനം, ദളിത്-ആദിവാസി വിഷയങ്ങൾ, അങ്ങനെ ഒട്ടനവധി പെൺ പോരാട്ടങ്ങളെ വിജയിപ്പിക്കാൻ വിമൻ ജസ്റ്റിസിന് കഴിഞ്ഞിട്ടുണ്ട്.  ലഹരി വിരുദ്ധപോരാട്ടങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. സംഘടിക്കാനും  സംഘടിപ്പിക്കാനും  നേതൃപരമായ പങ്ക് വഹിക്കാൻ പ്രാപ്തരായ പതിനായിരക്കണക്കിന് വനിതകളെയും  നൂറുകണക്കിന് ആക്ടിവിസ്റ്റുകളെയും ഇക്കാലയളവിൽ  വളർത്തിയെടുക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. 
അടിയന്തര സഹായത്തിനായി വിമൻ ഹെൽപ് ഡെസ്‌ക് ഓൺ ചെയ്തിട്ടുണ്ട്. പബ്‌ളിക്കിൽ ഹെൽപ് ഡെസ്‌ക്  നമ്പറുകൾ ലഭ്യമാണ്. മികച്ച രീതിയിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തനങ്ങൾ നടന്നുപോകുന്നുണ്ട്. വിമൻ ജസ്റ്റിസിന്റെ  രണ്ടാം സംസ്ഥാന സമ്മേളനമാണ് കണ്ണൂരിൽ നടക്കുന്നത്.  സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അതിനോടനുബന്ധിച്ച് എല്ലാ ജില്ലകളിലും വിവിധ പ്രചാരണ പരിപാടികൾ നടക്കുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് റാലിയും ഉണ്ടായിരിക്കും. 12ന് പൊതുസമ്മേളനം നടക്കും. 
വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, സംസ്ഥാന മീഡിയ സെക്രട്ടറി മുംതാസ് ബീഗം, കണ്ണൂർ ജില്ല പ്രസിഡന്റ്  ഷാജിദ മുഹമ്മദ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
                    

Latest News