കാറ്റ് പറ്റിച്ചു; ബീവറേജസില്‍ പൊട്ടിയത് മൂവായിരം കുപ്പി

കൊച്ചി- വെള്ളിയാഴ്ച വൈകിട്ട് വീശിയടിച്ച കാറ്റിലും കനത്തു പെയ്ത മഴയിലും ആസ്വദിച്ച് കുടിക്കാനെത്തിയവര്‍ കുടുങ്ങിയപ്പോള്‍ ബീവറേജസ് തന്നെ സ്വയം 'കുപ്പി പൊട്ടിച്ചു'. ശക്തമായ കാറ്റില്‍ മദ്യക്കുപ്പികള്‍ നിരത്തിയ അലമാര മറിഞ്ഞുവീണപ്പോള്‍ പൊട്ടിപ്പൊളിഞ്ഞത് മൂവായിരം കുപ്പിയാണത്രെ. 

കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരത്തെ വെബ്‌കോ ഔട്ട്‌ലെറ്റിലാണ് കുപ്പികള്‍ ഒറ്റക്ക് പൊട്ടി ചിയേഴ്‌സ് പറഞ്ഞത്. മദ്യം വാങ്ങാനെത്തിയവരും ഔട്ട്‌ലെറ്റിലെ ജീവനക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഔട്ട്‌ലെറ്റിലെ ജനലിന്റെ ഗ്ലാസ് തകര്‍ന്ന് അലമാരയിലേക്ക് വീണിരുന്നു. അതോടെയാണ് കുപ്പികളും അലമാരയും കാറ്റില്‍ പിടിച്ചു നില്‍ക്കാനാവാതെ മറിഞ്ഞു വീണത്.

Latest News