Sorry, you need to enable JavaScript to visit this website.

ഖബറുകൾ കുഴിച്ച് ഫലസ്തീനികൾ തളർന്നു; ഗാസയില്‍ മരണം 11,000 കടന്നു, കൊല്ലപ്പെട്ടവരില്‍ 4506 കുട്ടികള്‍

ഗാസ- അഞ്ചാഴ്ചയായി ഇസ്രായില്‍ തുടരുന്ന ക്രൂരതയില്‍ ഗാസയില്‍ മരണം 11000 കടന്നു. ഒക്‌ടോബര്‍ ഏഴ് മുതല്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11,078 പേര്‍ കൊല്ലപ്പെട്ടതായി  ഗാസയിലെ ആരോഗ്യ മന്ത്രാലയം  അറിയിച്ചു.
മരിച്ചവരുടെ എണ്ണത്തില്‍ 4,506 കുട്ടികള്‍ ഉള്‍പ്പെടുന്നു. തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തോടെ ഇസ്രായില്‍ ആരംഭിച്ച യുദ്ധത്തില്‍ 27,490 പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News