കണ്ണട വിവാദത്തിന് പിന്നാലെ ദന്ത ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ നടത്തി മന്ത്രി ബിന്ദു 

തിരുവനന്തപുരം- കണ്ണട വാങ്ങിയ വിവാദം കെട്ടടങ്ങിയില്ല അതിനുമുമ്പ് പല്ലിലും പെട്ടു മന്ത്രി ആര്‍. ബിന്ദു. മന്ത്രിയുടെ ദന്തചികിത്സയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചുവെന്ന വിവരം പുറത്തു വന്നതോടെയാണ് കണ്ണിനു പിന്നാലെ പല്ലും പാരയായത്. 

ഇരിങ്ങാലക്കുടയിലെ സ്വകാര്യ ദന്തല്‍ ക്ലിനിക്കില്‍ ചികിത്സാ ചെലവിനത്തില്‍ 11,290 രൂപയാണ് മന്ത്രിക്ക് അനുവദിച്ചത്. പൊതുഭരണ വകുപ്പാണ് തുക അനുവദിച്ച് ഉത്തരവ് പുറത്തിറക്കിയത്. കണ്ണടയ്ക്ക മന്ത്രി 30,500 രൂപയാണ് സര്‍ക്കാറില്‍ നിന്നും വാങ്ങിയത്.

Latest News