VIDEO - ജിദ്ദയിൽ മഴയും കനത്ത പൊടിക്കാറ്റും

ജിദ്ദ- കാലാവസ്ഥ പ്രവചനം ശരിവെച്ച് ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ മഴയും കനത്ത പൊടിക്കാറ്റും. സൗത്ത് ജിദ്ദയിൽ ഇന്ന് രാവിലെ മുതൽ അങ്ങിങ്ങായി മഴ പെയ്തിരുന്നു. ഉച്ചയോടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ തുടങ്ങി. ജിദ്ദയിൽ ചിലയിടങ്ങളിൽ ഇടിയും മിന്നലും റിപ്പോർട്ട് ചെയ്തു.

ഇന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുജനങ്ങൾ സുരക്ഷാ മുന്നറിയിപ്പ് കൃത്യമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ജിദ്ദയിലെ ബലദിൽ ഇന്ന് രാവിലെ നേരിയ മഴ പെയ്തിരുന്നു. മക്കയിലും മഴയുണ്ട്.
 

Latest News