മലപ്പുറം- ജില്ലയിലെ നിലമ്പൂർ ചെട്ട്യാംപാറ മലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായ കുടുംബത്തിലെ ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പറമ്പിൽ സുബ്രഹ്മണ്യന്റെ കുടുംബമാണ് ദുരന്തത്തിൽപ്പെട്ടത്. സുബ്രഹ്മണ്യന്റെ മാതാവ് കുഞ്ഞി (50), ഭാര്യ ഗീത (24), മക്കളായ നവനീത് (9), നിവേദ് (3), ബന്ധു മിഥുൻ (16) സുബ്രഹ്മണ്യന്റെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ നിലമ്പൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ മേഖലയിൽ ഇപ്പോഴും മഴ തുടരുകയാണ്.