ജോലിക്കാരിയുടെ മകളെ തിരിച്ചു കിട്ടി, പോലീസിന് നന്ദി അറിയിച്ച് സണ്ണി ലിയോണ്‍

മുംബൈ - തന്റെ ജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്തി നല്‍കിയ മുംബൈ പൊലീസിന് നന്ദി അറിയിച്ച് നടിയും മോഡലുമായ സണ്ണി ലിയോണ്‍. കഴിഞ്ഞ ദിവസമാണ് നടിയുടെ വീട്ടിലെ സഹായിയുടെ ഒമ്പത് വയസ്സുള്ള കുട്ടിയെ മുംബൈയിലെ ജോഗേശ്വരിയില്‍ നിന്ന് കാണാതായത്. വീട്ടിലെ സഹായിയുടെ മകളെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. കാണാതായ കുട്ടി അനുഷ്‌ക കിരണ്‍ മോറെയുടെ ചിത്രവും വിവരങ്ങളും പങ്കുവെച്ചായിരുന്നു സണ്ണി ലിയോണിന്റെ സഹായ അഭ്യര്‍ഥന. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ജോഗേശ്വരി വെസ്റ്റിലെ ബെഹ്റാം ബാഗില്‍ നിന്ന് അനുഷ്‌കയെ കാണാനില്ലെന്ന് മുംബൈ പൊലീസിന്റെയും ബിഎംസിയുടെയും ഔദ്യോഗിക അക്കൗണ്ടുകള്‍ ടാഗ് ചെയ്തുകൊണ്ട് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു.. കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികമായി നല്‍കുമെന്നും സണ്ണി ലിയോണ്‍ പ്രഖ്യപിച്ചിരുന്നു.

 

 

Latest News