തൃശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്, നാലു പേരുടെ നില ഗുരുതരം

തൃശൂര്‍ -ദേശീയ പാത തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശികളായ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്  ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരം സ്വദേശികളായ 7 പേര്‍ക്കാണ് പരിക്കേറ്റത്. മോനിഷ്(19), മോളി (50), അഖില്‍ ( 25 ), ആദര്‍ശ് (26),രാധാകൃഷ്ണന്‍( 31), ഹര്‍ഷ ( 25), അക്ഷിമ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

 

Latest News