ഗാസയിലെ രണ്ട് ഇസ്രായിൽ ബന്ദികളുടെ വീഡിയോ പുറത്തുവിട്ടു; മനശ്ശാസ്ത്ര യുദ്ധമെന്ന് സൈന്യം

ഗാസ-ഇസ്രായിലില്‍ ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ പിടികൂടിയ ബന്ദികളില്‍
രണ്ട് പേരെ വിട്ടയക്കുമെന്ന് ഇസ്ലാമിക് ജിഹാദ്. 240 ഇസ്രായില്‍ ബന്ദികളില്‍ ഒരു വൃദ്ധയെയും ഒരു ആണ്‍കുട്ടിയെയും കാണിക്കുന്ന വീഡിയോ  ഇസ്‌ലാമിക് ജിഹാദിന്റെ സായുധ വിഭാഗം പുറത്തുവിട്ടു.
ഉചിതമായ വ്യവസ്ഥകള്‍ പാലിച്ചുകഴിഞ്ഞാല്‍ മാനുഷികവും ചികിത്സാപരവുമായ കാരണങ്ങളാല്‍ ഇരുവരെയും വിട്ടയക്കാന്‍ തയ്യാറാണെന്ന് ഇസ്ലാമിക് ജിഹാദ് അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
ഇത് മനശ്ശാസ്ത്ര ഭീകരതയാണെന്ന് ഗാസയിലെ രണ്ട് ബന്ദികളെ കാണിക്കുന്ന വീഡിയോയെ കുറിച്ച്   ഇസ്രായില്‍ സൈനിക വക്താവ് റിച്ചാര്‍ഡ് ഹെക്റ്റ് ആരോപിച്ചു.
മനശ്ശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്നാണ് ഇസ്രായില്‍ അവകാശപ്പെടുന്നത്.
ഇവരുടെ മോചനത്തെക്കുറിച്ചുള്ള പ്രസ്താവന  തല്‍ക്കാലം അവഗണിക്കുകയാഎന്നും എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് ഞങ്ങള്‍ അവരുടെ കുടുംബങ്ങളെ ആദ്യം അറിയിക്കുമെന്നും ഇസ്രായില്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
1,400 ഇസ്രായിലികള്‍ കൊല്ലപ്പെട്ട മിന്നല്‍ ആക്രമണത്തിനിടെ ബന്ദികളാക്കിയവരില്‍ ബഹുഭൂരിഭാഗവും
ഹമാസിന്റെ കസ്റ്റഡിയിലാണെന്നാണ് കരുതുന്നത്. 30 പേര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന്
ഹമാസുമായി ബന്ധമുള്ള  ഇസ്ലാമിക് ജിഹാദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പറഞ്ഞിരുന്നു.
കുട്ടികളെ കാണത്തതിലുള്ള വിഷമം പ്രായമായ സ്ത്രീ വീഡിയോയില്‍ പറയുന്നു. അടുത്തയാഴ്ച നിങ്ങളെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സന്തുഷ്ടരായി ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും വീല്‍ ചെയറില്‍ ഇരിക്കുന്ന അവര്‍ പറയുന്നു.  ഒക്‌ടോബര്‍ 23 ന് ഇസ്രായിലിലേക്ക് മടങ്ങിയ 85 വയസ്സായ സ്ത്രീയടക്കം  ഇതുവരെ നാല് തടവുകാരെ മോചിപ്പിച്ച ഫലസ്തീനികള്‍  ബന്ദികളുടെ മൂന്നാമത്തെ  വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

 

Latest News