ജനങ്ങള്‍ക്ക് പലായനം ചെയ്യാന്‍ ഇസ്രായില്‍ നാലു മണിക്കൂര്‍ ആക്രമണം നിര്‍ത്തും, അമേരിക്ക സ്വാഗതം ചെയ്തു

ജറൂസലം- വടക്കന്‍ ഗാസയില്‍നിന്ന് ആളുകള്‍ക്ക് പലായനം ചെയ്യാന്‍ ഇസ്രായില്‍ നാലു മണിക്കൂര്‍ ആക്രമണം നിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. ശരിയായ ദിശയിലുള്ള നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക സ്വാഗതം ചെയ്തിട്ടുണ്ട്.
ഇസ്രായില്‍ ഇന്ന് നാല് മണിക്കൂര്‍ ആക്രമണം നിര്‍ത്തുമെന്ന് വൈറ്റ് ഹൗസാണ് മാധ്യമങ്ങളെ അറിയിച്ചത്.

സിവിലിയന്മാര്‍ക്ക് വടക്കന്‍ ഗാസ വിടാന്‍ ഇസ്രായില്‍ എല്ലാ ദിവസവും നാല് മണിക്കൂര്‍ ആക്രമണം നിര്‍ത്തിവെക്കുമെന്നാണ് അമേരിക്ക ധാരണയിലെത്തിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു.

 

 

 

Latest News