കയ്‌റോ- ഇസ്മായില്‍ ഹനിയയും ഖാലിദ് മിശ്അലും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഹമാസ് നേതാക്കള്‍ വ്യാഴാഴ്ച ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ എത്തി.
ഉന്നതതല ഹമാസ് പ്രതിനിധി സംഘം ഈജിപ്തിലെ ജനറല്‍ ഇന്റലിജന്‍സ് സര്‍വീസ് മേധാവി അബ്ബാസ് കമാലുമായി കൂടിക്കാഴ്ച നടത്തുകയും ഗാസയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായാണ് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയും മുന്‍ നേതാവ് ഖാലിദ് മിശ്അലും ഈജിപ്തിലെത്തിയതെന്നാണ് വാര്‍ത്തകള്‍.






