ന്യൂയോർക്ക്- അമേരിക്കയിലെ ഇൻഡ്യാന സംസ്ഥാനത്തിലെ ഫിറ്റ്‌നസ് സെന്ററിൽ കുത്തേറ്റ 24 കാരനായ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. വാൽപാറൈസോ സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥി വരുൺ രാജ് പുച്ചയാണ് കൊല്ലപ്പെട്ടത്. ജോർദാൻ ആന്ദ്രേഡ് എന്നയാളാണ് വരുൺ രാജിനെ കൊന്നത്.
'വരുൺ രാജ് പുച്ചയുടെ വേർപാടിൽ കനത്ത ഹൃദയത്തോടെ പങ്കുചേരുന്നതായി യൂണിവേഴ്‌സിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഒക്ടോബർ 29-നാണ് വരുൺരാജിന് കുത്തേറ്റത്. ആക്രമണത്തിന് മുമ്പ് വരുണും താനും സംസാരിച്ചിട്ടില്ലെന്നും എന്നാൽ വരുണിനെ ഭീഷണിപ്പെടുത്തുന്നതായി ആരോ തന്നോട് പറഞ്ഞതായും പ്രതി ആന്ദ്രേഡ് പോലീസിനോട് പറഞ്ഞു.
കുത്തേറ്റയാൾ ജിമ്മിലെ സ്ഥിരം അംഗമാണെന്നും പൊതുവെ തന്നിൽത്തന്നെ ഒതുങ്ങിനിൽക്കുന്ന ആളാണെന്നും നിശബ്ദനും സംയമനം പാലിക്കുന്നവനാണെന്നും ജിമ്മിലെ ഉദ്യോഗസ്ഥർ പറഞ്ഞു. നവംബർ 16ന് കാമ്പസിൽ വരുണിന്റെ അനുസ്മരണ സമ്മേളനം നടക്കും.