മുഹമ്മദ് ഷമിയുടെ ഭാര്യയാകാന്‍ ഉപാധിവെച്ച് നടി പായല്‍ ഘോഷ്

മുംബൈ- മികച്ച ഫോമില്‍ വിക്കറ്റ് വേട്ട നടത്തുന്ന മുഹമ്മദ് ഷമിയുടെ ഭാര്യയാകാന്‍ തയാറാണെന്ന് ബോളിവുഡ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ പായല്‍ ഘോഷ്. ഷമി നീ നിന്റെ ഇംഗ്ലീഷ് ശരിയാക്കൂ, ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ്'എന്നാണ്  പായല്‍ ഘോഷ് എക്‌സില്‍ കുറിച്ചത്. ചന്ദ്രശേഖര്‍ യെലേറ്റിയുടെ 'പ്രയാണം' എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് പായല്‍. വര്‍ഷാധരേ, ഊസരവള്ളി, മിസ്റ്റര്‍ റാസ്‌കല്‍, പട്ടേല്‍ കി പഞ്ചാബി ഷാദി തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിരുന്നു.
കേന്ദ്ര മന്ത്രിയായ രാംദാസ് അതാവലെയുടെ പാര്‍ട്ടിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റ് കൂടിയാണ് പായല്‍.
ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ വൈകിയാണ് അവസരം കിട്ടയതെങ്കിലും എല്ലാ അവസരവും മുതലെടുത്ത് കസറുകയാണ് മുഹമ്മദ് ഷമി. താരത്തിന്റെ മികച്ച ഫോം കാരണമാണ് എതിരാളികളെ തോല്‍പിക്കാന്‍ ടീം ഇന്ത്യയെ സഹായിക്കുന്നത്.
ഇതുവരെ കളിച്ച നാലു മത്സരങ്ങളില്‍നിന്ന് 16 വിക്കറ്റുകളാണ് ഷമി നേടിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഷമിക്ക് സ്വന്തമായി. രണ്ട് തവണ മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡും ഷമി സ്വന്തമാക്കിയിട്ടുണ്ട്.
വിവാഹ മോചനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വ്യക്തമപരമായി വലിയ നഷ്ടങ്ങള്‍ സംഭവിച്ച താരം കരിയറിലുണ്ടാക്കുന്ന നേട്ടങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രശംസിക്കപ്പെടുന്നുണ്ട്.

 

Latest News