മോഡിയുടെ സര്‍ട്ടിഫിക്കറ്റ് കാണണമെന്ന കെജ് രിവാളിന്റെ ഹരജി വീണ്ടും തള്ളി

ഗാന്ധിനഗര്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മോഡിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി നല്‍കേണ്ടതില്ലെന്ന വിധിക്കെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഗുജറാത്ത് സര്‍വകലാശാലക്ക്  നിര്‍ദ്ദേശം നല്‍കിയിരുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് വിവരാവകാശ രേഖക്കായി വിവരാവകാശ കമ്മീഷനില്‍ എത്തിയത്.
എന്നാല്‍ ഇതിനെതിരെ ഗുജറാത്ത് സര്‍വകലാശാല ഹെക്കോടതിയില്‍ ഹരജി നല്‍കി. ഗുജറാത്ത് ഹൈക്കോടതി ഇക്കാര്യത്തില്‍ വാദം കേട്ടതിന് ശേഷമാണ് ഇത് നല്‍കേണ്ടതില്ല എന്ന് തീരുമാനമെടുത്തത്. സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടാനുള്ള അധികാരം കെജ്‌രിവാളിനില്ലെന്നും ഈ സര്‍ട്ടിഫിക്കറ്റുകളും നരേന്ദ്രമോഡി ഇപ്പോള്‍ വഹിക്കുന്ന സ്ഥാനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നുമാണ് ഹൈക്കോടതിയുടെ നിലപാട്.
25,000 രൂപ കെജ്‌രിവാള്‍ ചെലവായി കെട്ടിവെക്കണം എന്ന നിര്‍ദേശവും ഗുജറാത്ത് ഹൈക്കോതി മുന്നോട്ട് വെച്ചിരുന്നു. അരവിന്ദ് കെജ്‌രിവാള്‍ ഇതിനെതിരെയാണ് പുനപരിശോധന ഹരജി നല്‍കിയത്. കെജ്‌രിവാളിന്റെ ഹരജി അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടേണ്ടതില്ലെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

 

Latest News