ജിസാനുനേരെ വീണ്ടും ഹുത്തി മിസൈല്‍; ആകാശത്ത് തകര്‍ത്തു

സൗദി സേന തകര്‍ത്ത ഹൂത്തി മിസൈലിന്റെ ഭാഗം (ഫയല്‍)
റിയാദ്- ജിസാന്‍ ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തി മിലീഷ്യ അയച്ച ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ സേന തകര്‍ത്തു. ബുധനാഴ്ച ജിസാനുനേരെയുണ്ടായ മിസൈല്‍ ആക്രമണ ശ്രമത്തില്‍ ആളപായമോ പരിക്കോ ഇല്ല. ആകാശത്തുവെച്ചു തന്നെ മിസൈല്‍ തകര്‍ക്കുകയായിരുന്നു.
ഇറാന്‍ പിന്തുണയോടെ യെമനില്‍ ആക്രമണം തുടരുന്ന കഴഞ്ഞ മാസങ്ങളില്‍ നിരവധി മിസൈലുകളും റോക്കറ്റുകളുമാണ് സൗദി അറേബ്യക്കുനേരെ തൊടുത്തത്. ഭൂരിഭാഗവും ആകാശത്തുവെച്ചു തന്നെ തകര്‍ക്കാന്‍ സൗദി വ്യോമ സേനക്കും സഖ്യസേനക്കും സാധിച്ചു.
നിയമനാസൃത സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ അറബ് സഖ്യസേന 2015 മുതലാണ് യെമനില്‍ ഇടപെട്ടത്.
 

Latest News