സെക്രട്ടേറിയേറ്റില്‍ ബോംബ് വെയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു, പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം - സെക്രട്ടേറിയേറ്റില്‍ ബോംബ് വെയ്ക്കുമെന്ന് ഭീഷണി മുഴക്കി ഫോണ്‍ വിളിച്ചയാളെ തിരിച്ചറിഞ്ഞു. കുളത്തൂര്‍ സ്വദേശി നിധിന്‍ എന്നയാളാണ് ഫോണ്‍ വിളിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനായി പൊഴിയൂര്‍ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. അതേസമയം, ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിന്റെ പരിസരത്ത് നടത്തിവന്ന പരിശോധന പൂര്‍ത്തിയായി. എന്നാല്‍ സെക്രട്ടേറിയറ്റിന്റെ അകത്തെ പരിശോധന തുടരുകയാണ്. പോലിസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി സന്ദേശമെത്തിയത്. പൊഴിയൂരില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. സെക്രട്ടേറിയേറ്റിന് അകത്തും പുറത്തും ഉച്ചക്കുള്ളില്‍ ബോംബ് വെക്കുമെന്നായിരുന്നു ഭീഷണി.

 

Latest News