സിപിഎം ട്രസ്റ്റിന്റെ സെമിനാറില്‍  നിന്ന്  പി.കെ കുഞ്ഞാലിക്കുട്ടി പിന്മാറി

കണ്ണൂര്‍- എംവിആര്‍ അനുസ്മരണ പരിപാടിയില്‍ നിന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പിന്മാറി. സിപിഎം അനുകൂല എംവിആര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് പിന്മാറ്റം.ട്രസ്റ്റ് സംഘടിപ്പിക്കുന്ന എംവി രാഘവന്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷകനായാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നത്. കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കാമെന്നേറ്റിരുന്നത്.
എംവിആര്‍ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി വി എന്‍ വാസവനാണ്. കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റ് യുഡിഎഫ് നേതാക്കളെയാരെയും ക്ഷണിച്ചിരുന്നില്ല. സിപിഎം നേതാക്കളായ പാട്യം രാജന്‍, എംവി ജയരാജന്‍, എം കെ കണ്ണന്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖര്‍.

Latest News