Sorry, you need to enable JavaScript to visit this website.

വൈദ്യുതിനിരക്ക് എല്ലാ വര്‍ഷവും  മാര്‍ച്ച് ആദ്യം പുതുക്കണം- കേന്ദ്രം

ന്യൂദല്‍ഹി- ചെലവിന് ആനുപാതികമായി എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യം വൈദ്യുതിനിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. വൈദ്യുതി വിതരണച്ചെലവ് പ്രതിഫലിപ്പിക്കുന്ന വിധത്തിലാവണം നിരക്ക് പുതുക്കേണ്ടതെന്ന നിര്‍ദേശത്തോടെ എല്ലാ വര്‍ഷവും വൈദ്യുതിനിരക്ക് ഉയരുമെന്നുറപ്പായി.സാമ്പത്തികവര്‍ഷം ആരംഭിക്കും മുമ്പുതന്നെ നിരക്ക് പുതുക്കണം. സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടാനുസരണം സബ്‌സിഡി അനുവദിക്കാമെങ്കിലും തുക മുന്‍കൂറായി നല്‍കണമെന്നും സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ആര്‍.കെ. സിങ് വ്യക്തമാക്കി.
എല്ലാ സര്‍ക്കാര്‍വകുപ്പുകളും പ്രീപെയ്ഡ് മീറ്റര്‍ സംവിധാനത്തിലേക്ക് മാറണം. വൈദ്യുതിയുത്പാദന, വിതരണ കമ്പനികളുടെ പ്രവര്‍ത്തനം അതത് സംസ്ഥാനങ്ങളിലെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥിരമായി വിലയിരുത്തണം. ബില്ലിങ്ങില്‍ 87 ശതമാനത്തിനും കലക്ഷനില്‍ 97 ശതമാനത്തിനും മുകളില്‍ കാര്യക്ഷമത ഉറപ്പാക്കണം.

Latest News