(തൊടുപുഴ) ഇടുക്കി - ഇടുക്കിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു. ഉപ്പുതറ ടൗണിൽ വച്ചാണ് സംഭവം. വളകോട് കിഴുകാനം സ്വദേശിനി സരസമ്മയാണ് മരിച്ചത്.
കട്ടപ്പനയിലെ ആശുപത്രിയിൽ നിന്നും ഉപ്പുതറയിലെ രോഗിയെ കൊണ്ടുപോകാനായി വന്ന ആംബുലൻസാണ് ഇടിച്ചത്. തലയ്ക്ക് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.