150 തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല, അവിഹിതമെന്ന് സംശയം, ഭാര്യയെ പോലീസുകാരന്‍ കഴുത്ത് ഞെരിച്ച് കൊന്നു

ബംഗളൂരു-ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടക പോലീസ് കോണ്‍സ്റ്റബിള്‍ 230 കിലോമീറ്റര്‍ സഞ്ചരിച്ച് യുവതിയുടെ കുടംബ വീട്ടിലെത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകം നടത്തുന്നതിന് മുമ്പ്  കീടനാശിനി കഴിച്ച കോണ്‍സ്റ്റബിള്‍ അവശനിലയിലാണ്. 11 ദിവസം മുമ്പാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

32 കാരനായ കോണ്‍സ്റ്റബിള്‍ ഡി. കിഷോര്‍ ഡി കര്‍ണാടകയിലെ ചാമരാജനഗര്‍ ടൗണില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള ഹൊസ്‌കോട്ടിനടുത്തുള്ള ഭാര്യയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയാണ് കൊലപാതകം നടത്തിയത്. അതിനുമുമ്പ് ഭാര്യ പ്രതിഭയ്ക്ക് 150 കോളുകള്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. കൊലപാതകത്തിന് 11 ദിവസം മുമ്പാണ് പ്രതിഭ (24) ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കൊലപാതകത്തിന് മുമ്പ് കീടനാശിനി കഴിച്ച കോണ്‍സ്റ്റബിള്‍ കിഷോര്‍ ഡി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ കിഷോറിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
2022 നവംബര്‍ 13നാണ് കിഷോറും പ്രതിഭയും വിവാഹിതരായത്. പ്രതിഭയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് കിഷോര്‍, ഭാര്യയുടെ സന്ദേശങ്ങളും കോള്‍ റെക്കോര്‍ഡുകളും പലപ്പോഴും പരിശോധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുമായി ആശയവിനിമയം നടത്തിയ ഓരോ വ്യക്തിയെക്കുറിച്ചും ഭര്‍ത്താവ് അന്വേഷിച്ചു. രണ്ട് പുരുഷ കോളേജ് സുഹൃത്തുക്കളുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു..
ഞായറാഴ്ച വൈകുന്നേരം കിഷോര്‍ പ്രതിഭയെ വിളിച്ച് അപമാനിച്ചിരുന്നു. പ്രതിഭ ഫോണില്‍ കരഞ്ഞപ്പോള്‍ അമ്മ ഇടപെട്ട് കോള്‍ വിച്ഛേദിച്ചു.
വിഷമത്തിലായാല്‍ നവജാത ശിശുവിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും കിഷോറിന്റെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും അമ്മ പ്രതിഭയെ ഉപദേശിച്ചു. തുടര്‍ന്ന് കിഷോര്‍ തന്നെ 150 തവണ വിളിച്ചതായി പ്രതിഭ  മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കിഷോര്‍ ആദ്യം കീടനാശിനി കഴിക്കുകയും തുടര്‍ന്ന് പ്രതിഭ ഉണ്ടായിരുന്ന മുറിയുടെ വാതില്‍ പൂട്ടിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ദുപ്പട്ട ഉപയോഗിച്ചാണ് പ്രതിഭയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
പ്രതിഭയുടെ അമ്മ സംശയം തോന്നി വാതിലില്‍ മുട്ടിയെങ്കിലും കുറച്ച് സമയത്തേക്ക് പ്രതികരണമുണ്ടായില്ല.
ഏകദേശം 15 മിനിറ്റിനുശേഷം, കിഷോര്‍ പുറത്തിറങ്ങി ഞാന്‍ അവളെ കൊന്നു, ഞാന്‍ അവളെ കൊന്നു എന്നു പറഞ്ഞുകൊണ്ടാണ് അവിടെ നിന്ന് ഓടിപ്പോയത്.

 

 

Latest News