17 കാരിയുടെ പെണ്‍വാണിഭ റാക്കറ്റ്; നാല് യുവതികളെ രക്ഷപ്പെടുത്തി

മുംബൈ- നവി മുംബൈയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടി നടത്തിയിരുന്ന പെണ്‍വാണിഭ റാക്കറ്റ് പിടികൂടി മഹാരാഷ്ട്ര പോലീസ്. 17 വയസ്സായ പെണ്‍കുട്ടിയാണ് റാക്കറ്റ് നടത്തിയിരുന്നതെന്നും ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന നാല് സ്ത്രീകളെ രക്ഷപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ സെല്‍ സംഘം വാഷി പ്രദേശത്തെ ഹോട്ടലിലേക്ക് കസ്റ്റമറായി ഒരാളെ അയച്ചതിന് ശേഷമാണ് റെയ്ഡ് നടത്തിയതെന്ന് എപിഎംസി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മുംബൈയിലെ മലാഡില്‍ നിന്നുള്ള പ്രതിയായ പെണ്‍കുട്ടി വേശ്യാവൃത്തിയില്‍ നിന്ന് സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം യുവതികള്‍ക്ക് നല്‍കുകയും ബാക്കിയുള്ളത് തന്റെ പക്കല്‍ സൂക്ഷിക്കുകയും ചെയ്യാറുണ്ടെന്ന് എഫ്‌ഐആര്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നേപ്പാളില്‍ നിന്നുള്ള ഒരാളും ബീഹാറില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടെ 20 വയസിനടുത്ത് പ്രായമുള്ള നാല് യുവതികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. 84,030 രൂപയുടെ മൊബൈല്‍ ഫോണ്‍, വാച്ച്, പണം എന്നിവയും ഒന്നര ലക്ഷം രൂപയുടെ  കള്ളനോട്ടുകളും പോലീസ് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News