ബംഗളൂരു- അന്താരാഷ്ട്ര വിമാനത്തില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 52 കാരന്‍ അറസ്റ്റില്‍. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ലുഫ്താന്‍സ വിമാനത്തിലാണ് 32 കാരിയോട് ലൈംഗികാതിക്രമം. ശങ്കരനാരായണന്‍ രംഗനാഥന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു.
ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിനിയായ 32 കാരി വിമാനത്തില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ നവംബര്‍ ആറിനാണ് സംഭവം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കിടെ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പ്രതി തൊടാന്‍ ശ്രമിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പുരുഷന്‍ തന്നെ ശല്യം ചെയ്യുന്നത് തുടര്‍ന്നതിനെ തുടര്‍ന്ന് യുവതി വിമാന ജീവനക്കാരനോട് അഭ്യര്‍ത്ഥിച്ച് സീറ്റ് മാറിയതായും എഫ്‌ഐആറില്‍ പറയുന്നു. വിമാനം ബംഗളൂരുവില്‍ എത്തിയയുടന്‍ യുവതി കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 എ (ലൈംഗിക പീഡനം) പകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.