കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ചു, 23 വര്‍ഷം കഠിന തടവ്

തളിപ്പറമ്പ്  - കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പിതാവിന് 23 വര്‍ഷം കഠിനതടവും 2,10000 രൂപ പിഴയും. ശ്രീകണ്ഠാപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിമുക്ത ഭടനായ 48കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.
അമ്മയേയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിതാവ് പീഡനം നടത്തിയത്. 2021 മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിന്റെ വാദം നടന്നു കൊണ്ടിരിക്കെ പിതൃത്വം നിഷേധിച്ച പ്രതി ഡി.എന്‍.എ പരിശോധനക്ക് അപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു.
എസ്.ഐ. കെ.വി. രഘുനാഥാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ആയിരുന്ന ഇ.പി.സുരേശനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

 

Latest News