Sorry, you need to enable JavaScript to visit this website.

കൊയിലാണ്ടിയിലും മാവോയിസ്റ്റ് പിടിയില്‍, തമിഴ്‌നാട് സ്വദേശി

കോഴിക്കോട് - മാവോയിസ്റ്റ് സംഘത്തില്‍പെട്ട പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍നിന്നു പിടികൂടി. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കേഡര്‍ അനീഷ് ബാബു ആണ് പിടിയിലായത്.
തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ അനീഷ് ബാബു മാവോയിസ്റ്റുകള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നയാളാണ്. വൈകിട്ട് 5  മണിയോടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പിടികൂടിയ മാവോയിസ്റ്റിനെ അരീക്കോട് എംഎസ്പി ക്യാമ്പില്‍ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഡി.ഐ.ജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. രാവിലെ വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടിയ രണ്ട് മാവോവാദികളെയും പിടികൂടിയിരുന്നു.

 

Latest News